ad
Deshabhimani

ദുരിതാശ്വാസ പ്രവർത്തനത്തിന് ഓഫ് റോഡ് വാഹനം; പിഴയിട്ട് എംവിഡി, ഉദ്യോഗസ്ഥന് സസ്പെൻഷൻ

Off road.jpg
വെബ് ഡെസ്ക്

Published on Aug 07, 2026, 03:56 PM | 1 min read

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രളയബാധിതപ്രദേശത്തെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഓഫ് റോഡ് വാഹനത്തിന് പിഴയിട്ട് എംവിഡി. വിവാദമായതോടെ ഉദ്യോഗസ്ഥന് സസ്പെൻഷൻ. അനാവശ്യത്തിന്‌ ലൈറ്റുകൾ ഉപയോഗിച്ചെന്നും പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ല എന്നും ചൂണ്ടിക്കാട്ടിയാണ് അടൂർ എംവിഡി സ്‌ക്വാഡ് പിഴയിട്ടത്.


സംഭവം വിവാദമായതിനെ തുടർന്ന് ഗതാഗത മന്ത്രി ഇടപെട്ട് അടൂർ എംവിഡി സ്‌ക്വാഡ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. അടൂർ ബൈപാസിൽ പതിവ് വാഹനപരിശോധന നടക്കുന്നതിനിടയിലാണ് ഓഫ് റോഡ് വാഹനം എംവിഡി പിടിച്ചെടുത്ത് പിഴയീടാക്കുന്നത്.


സംഭവത്തിനെതിരെ വലിയ പ്രതിഷേധം നടന്നിരുന്നു. വിഷയത്തിൽ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് മന്ത്രി സിപി ജോൺ ഇടപെടുകയും ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തത്. ആറന്മുളയിലെ പ്രളയബാധിതരിലേക്കെത്താനും രക്ഷാപ്രവർത്തനം നടത്താനും സജീവമായി ഇടപെട്ടിരുന്ന വാഹനമാണ് പിടിച്ചെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home