ബിജെപി ചിഹ്നം പതിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്
കേരള എൻജിഒ യൂണിയൻ നേതാവിനെതിരെ നടപടിയെന്ന വാർത്ത അടിസ്ഥാന രഹിതം, പിൻവലിച്ച് മാപ്പ് പറയണം; എം വി ശശിധരൻ

എം വി ശശിധരന്‍ (ഇടത്) ബിജെപി സീല്‍ പതിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത് (വലത്)
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ ബിജെപിയുടെ ചിഹ്നം പതിച്ച സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട് കേരള എൻജിഒ യൂണിയൻ നേതാവിനെതിരെ നടപടി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിൽ എൻജിഒ യൂണിയനുമായി ബന്ധമുള്ള, അംഗത്വമുള്ള ഒരു ജീവനക്കാരനും ജോലി ചെയ്യുന്നില്ല എന്നിരിക്കെ ഇങ്ങനെ ഒരു വാർത്ത നൽകുന്നത് തികച്ചും നുണപ്രചരണമാണ്.
അത് അടിയന്തരമായി ബന്ധപ്പെട്ടവർ പിൻവലിച്ച് ക്ഷമാപണം നടത്തിയില്ലെങ്കിൽ നിയമനടപടികളുമായി മുൻപോട്ടു പോകുമെന്ന് അദ്ദേഹം കൂട്ടിചേർത്തു. 2019-ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് ഈ മാസം 22-ന് ഉച്ചയോടെ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഇമെയിൽ സന്ദേശത്തിലാണ് ബിജെപി ചിഹ്നം പ്രത്യക്ഷപ്പെട്ടത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക മുദ്രയ്ക്ക് പകരമായി ബിജെപി കേരള ഘടകത്തിന്റെ സീൽ പതിപ്പിച്ച കത്ത് വലിയ വിവാദത്തിലേയ്ക്ക് വഴിവെച്ചിരുന്നു. കത്തിൽ ബിജെപി കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ സീൽ പതിഞ്ഞത് സാങ്കേതിക പിഴവാണെന്നും കത്തിൽ ബിജെപി സീൽ ഉള്ളത് ശ്രദ്ധിച്ചില്ലെന്നുമായിരുന്നു കമ്മീഷന്റെ വാദം. പിന്നാലെയാണ് സീൽ പതിച്ചതുമായി ബന്ധപ്പെട്ട് കേരള എൻജിഒ യൂണിയൻ നേതാവിനെതിരെ നടപടിയെന്ന തലത്തിൽ വ്യാപകമായി നുണ പ്രചരണം നടത്തുന്നത്.










0 comments