വ്യാജ വോട്ടർമാരെ അനധികൃതമായി വോട്ടർപട്ടികയിൽ കൂട്ടിച്ചേർത്തതിൽ പരാതി നൽകിയിരുന്നു, തെളിവുമായി എം വി ജയരാജൻ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിന്റെ ഭാഗമായി നടന്ന പ്രവർത്തനത്തിൽ പല അപാകതകളും സിപിഐ എം ചൂണ്ടിക്കാണിച്ചിരുന്നതായി എം വി ജയരാജൻ. വ്യാജ വോട്ടർമാരെ അനധികൃതമായി വോട്ടർപട്ടികയിൽ കൂട്ടിച്ചേർത്തതുമായി ബന്ധപ്പെട്ട് കൊടുത്ത പരാതിയുടെ കോപ്പിയും എം വി ജയരാജൻ മാധ്യമങ്ങളെ ഉയർത്തിക്കാട്ടി. നിരവധി പരാതികൾ കൊടുത്തതിന്റെ കോപ്പികളിൽ ഒന്നാണിതെന്നും എം വി ജയരാജൻ പറഞ്ഞു. രത്തൻ ഖേൽക്കർക്കെതിരെ പരാതി നൽകിയിട്ടില്ലെന്ന വി ഡി സതീശന്റെ പ്രസ്താവനക്കെതിരെയാണ് എം വി ജയരാജൻ രംഗത്ത് വന്നത്.
ഒരിക്കലും ഒരു വീട്ടിൽ താമസിക്കുന്നവർക്ക് 16 മാതാപിതാക്കളോ ഭർത്താക്കൻമാരോ ഉണ്ടാകില്ല. അതായത് ഒരു കെട്ടിടത്തിലാണ് അവരുടെ പേരുകൾ ചേർത്തത്. പണി പൂർത്തികരിക്കാത്ത ഒരു ഷോപ്പായിരുന്നു. യുഡിഎഫ് വ്യാജ വോട്ടർമാരെ ചേർക്കുന്നുവെന്ന് പരാതി കൊടുത്തത് പരിഗണിക്കാതെ വോട്ടർപട്ടികയിൽ അനർഹരെ ചേർക്കാൻ അവസരം കൊടുത്ത മുഖ്യതെരഞ്ഞെടുപ്പ് ഓഫാസറാണ് രത്തൻ ഖേൽക്കറെന്നും അദ്ദേഹം പറഞ്ഞു.











0 comments