കേൽക്കറുടെ നിയമനം: കോൺഗ്രസിന്റേത് ഇരട്ടത്താപ്പ്; എല്ലാം പുറത്തുവരട്ടെ- എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ, വി ഡി സതീശൻ, രത്തൻ കേൽക്കർ
ന്യൂഡൽഹി: കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയാക്കിയതിൽ കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പശ്ചിമ ബംഗാളിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ ബിജെപി സർക്കാർ ചീഫ് സെക്രട്ടറിയാക്കിയതിനെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വിമർശിച്ചിരുന്നു. കേരളത്തിലെ ഈ നിയമനത്തിൽ അഭിപ്രായം പറയാനില്ലെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. ഇത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ്- എം വി ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
പതിനായിരക്കണക്കിനാളുകൾക്ക് വോട്ടവകാശം നൽകാതിരുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വക്താവാണ് കേൽക്കർ. അദ്ദേഹത്തിനെതിരെ ശക്തമായ ആക്ഷേപം ഉയർന്നുവന്നിരുന്നു. ഈ നിയമനത്തിൽ കൂടുതൽ കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കോൺഗ്രസിനുള്ളിൽനിന്നുതന്നെ വെളിപ്പെടുത്തലുകളുണ്ടാകാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പുകമീഷന്റെ അറിയിപ്പിൽ ബിജെപിയുടെ സീൽ പതിച്ചതിനെ ന്യായീകരിക്കുകയും ലക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ എസ്‌ഐആറിന് നേതൃത്വം നൽകുകയും ചെയ്‌ത മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് രത്തൻ കേൽക്കർ.











0 comments