യുദ്ധക്കൊതിക്കെതിരെ പ്രതിരോധമുയരട്ടെ; പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: യുദ്ധക്കൊതിക്കെതിരെ പ്രതിരോധമുയർത്തുമെന്ന പ്രതിജ്ഞ പുതുക്കാൻ കൂടി പെരുന്നാൾ ദിനത്തെ മാറ്റിയെടുക്കാനാകട്ടെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ലോകമെങ്ങും സമാധാനം പുലരണമെന്നും സാഹോദര്യം ഉൗട്ടിയുറപ്പിക്കണമെന്ന സന്ദേശം പകർന്ന ഇൗ റംസാൻകാലത്താണ് സാമ്രാജ്യത്വ ശക്തികൾ ഇറാനിലെ മനുഷ്യർക്കെതിരായി ക്രൂര ആക്രമണം നടത്തിയത്. യുദ്ധത്തിന്റെ ബാക്കിപത്രം നമ്മുടെ അടുക്കളകളെപ്പോലും ബാധിച്ചിരിക്കുന്നു. മനുഷ്യ ജീവിതത്തിന് മുകളിൽ അശാന്തിയുടെ മഴപെയ്യിക്കുന്ന യുദ്ധക്കൊതിക്കെതിരെ പ്രതിരോധമുയർത്തുമെന്ന പ്രതിജ്ഞ പുതുക്കാനാകട്ടെ. സന്തോഷവും സമാധാനവും നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസിക്കുന്നുവെന്നും എം വി ഗോവിന്ദൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു.









0 comments