print edition ചൂരൽമല: പിരിച്ച പണത്തിന്റെ കണക്ക് കോൺഗ്രസ് പുറത്തുവിടണം

എം വി ഗോവിന്ദൻ
തിരുവനന്തപുരം: ചൂരൽമല ദുരന്തബാധിതർക്ക് വീടുനിർമിക്കുമെന്ന് പറഞ്ഞ കെപിസിസി നേതൃത്വം അതിനായി പിരിച്ച പണം എന്തുചെയ്‌തെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ശവംതൂക്കി പണംപിരിച്ചു കട്ടുമുടിച്ചെന്ന് ജനങ്ങൾ ഒറ്റക്കെട്ടായി പറഞ്ഞതോടെ അടുത്തയാഴ്‌ച വീട് നിർമിക്കുമെന്ന് പറഞ്ഞ് രാഹുൽഗാന്ധിയെക്കൊണ്ട് തറക്കല്ലിട്ടു. എന്നാൽ കല്ലിന്റെമേൽ മറ്റൊരു കല്ലും വച്ചിട്ടില്ല. കോൺഗ്രസ് നേതൃത്വം ജനങ്ങളോട് മാപ്പുപറയണം.
ദുരന്തബാധിതർക്കായി എല്ലാവരും സംസ്ഥാന സർക്കാരിനാണ് പണം നൽകിയത്. എന്നാൽ തങ്ങൾ ഒറ്റയ്ക്കുപിരിച്ച് വീട് നിർമിച്ചുനൽകുമെന്നായിരുന്നു കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരൻ പറഞ്ഞത്. രണ്ടുവർഷമായിട്ടും കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല. പിരിച്ച പണത്തിന്റെ വിവരം കോൺഗ്രസ് പുറത്തുവിടണം– എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.










0 comments