ad
Deshabhimani

ഇന്ത്യാ – യു എസ് കരാർ: അമേരിക്കയുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് തള്ളാനാണ് കരാറിലൂടെ നീക്കം- എം വി ​ഗോവിന്ദൻ

m v govindan
വെബ് ഡെസ്ക്

Published on Feb 04, 2026, 11:19 AM | 1 min read

തിരുവനന്തപുരം: ഇന്ത്യാ – യു എസ് കരാറിനെ പറ്റി പാർലമെൻ്റിൽ വ്യക്തമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരാർ വലിയ പ്രതിസന്ധിയുണ്ടാക്കും. അമേരിക്കയുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് തള്ളാനാണ് കരാറിലൂടെ നീക്കമിടുന്നത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


നിയമസഭയെ അക്രമാസക്തമാക്കാനാണ് പ്രതിപക്ഷ നേതാവിൻ്റെ നീക്കം. ജനാധിപത്യ മര്യാദകൾ പ്രതിപക്ഷം കാറ്റിൽ പറത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിനെ പറ്റി പറയേണ്ടിവരുന്നത് കൊണ്ടാണ് പ്രതിപക്ഷം നിയമസഭയിൽ ബഹളമുണ്ടാക്കുന്നത്. ശബരിമല വിഷയം സഭയിൽ ചർച്ചചെയ്യാൻ പ്രതിപക്ഷം തയ്യാറല്ല. ചർച്ച നടന്നാൽ പ്രതിപക്ഷത്തിന് തിരിച്ചടിയാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


2016 ന് മുൻപുള്ള വികസനമില്ലാത്ത കേരളത്തെയാണോ സതീശൻ തിരിച്ച് കൊണ്ട് വരാൻ പോകുന്നത് എന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് വികസനത്തെ പറ്റി പർച്ച ചെയ്യാൻ തയ്യാറാകണം. വി ഡി സതീശൻ്റെ ശരീരഭാഷ പോലും തീരുമാനിക്കുന്നത് കനഗോലുവണ് എന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്രത്തെ വിമർശിക്കാൻ കഴിയാത്തത് കൊണ്ടാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിക്കുന്നത് - എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home