Deshabhimani

മുട്ടിൽ മരംമുറി കേസ്: വിചാരണ ഉടൻ തുടങ്ങണമെന്ന്‌ ഹൈക്കോടതി

high court
വെബ് ഡെസ്ക്

Published on Sep 15, 2026, 05:17 PM | 1 min read

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ വിചാരണ നടപടികൾ ഉടൻ ആരംഭിച്ച്‌ ആറുമാസത്തിനകം തീർപ്പാക്കാൻ ഹെെക്കോടതി ഉത്തരവ്. ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലുള്ള വഞ്ചനാ കേസ് തടയാനും കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് ഒഴിവാക്കാനും അഗസ്റ്റിൻ സഹോദരൻമാർ നൽകിയ ഹർജി തള്ളി ജസ്റ്റിസ് സി എസ് ഡയസ് ആണ് ഉത്തരവിട്ടത്.


വിചാരണ നടപടികൾ 22മുതൽ തുടങ്ങാമെന്നും നിർദേശിച്ചു. അതേസമയം, പ്രതികൾക്കെതിര മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ രജിസ്റ്റർ ചെയ്ത വന നിയമ ലംഘന കേസിലെ അന്തിമകുറ്റപത്രം 18നുള്ളിൽ സമർപ്പിക്കാനും നിർദേശിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home