ad
Deshabhimani

മുട്ടിൽ മരംമുറി കേസ്: അ​ഗസ്റ്റിൻ സഹോദരങ്ങളുടെ അപ്പീൽ തള്ളി

Muttil Tree Felling Case
വെബ് ഡെസ്ക്

Published on Jan 31, 2026, 02:29 PM | 1 min read

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ പ്രതികളായ അ​ഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ അപ്പീൽ തള്ളി. തടികൾ വനം വകുപ്പ് കണ്ടുകെട്ടിയതിനെതിരെയാണ് പ്രതികൾ അപ്പീൽ നൽകിയത്. തടികൾ സർക്കാരിന്റേതല്ല, തങ്ങളുടേതാണെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ പ്രതികൾ നൽകിയ 27 കേസുകളിലെ അപ്പീലൂം വയനാട് ജില്ലാ കോടതി തള്ളി.


വനത്തിലുള്ള മരം പ്രതികൾ അനധികൃതമായി വെട്ടിയെടുത്തതിലാണ് വനം വകുപ്പ് കേസെടുത്തത്. 27 കേസുകൾ പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. ഇതിനെതിരെയാണ് പ്രതികൾ കോടതിയെ സമീപിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home