ad
Deshabhimani

വ്യാജ ഐഡി വഴി 
സിപിഐ എം നേതാക്കളെ അപമാനിക്കൽ: മുസ്ലിംലീഗ് പ്രവർത്തകൻ അറസ്റ്റിൽ

muslim league worker arrested
വെബ് ഡെസ്ക്

Published on Jul 15, 2025, 12:00 AM | 1 min read


പട്ടാമ്പി

വ്യാജ ഐഡി ഉപയോഗിച്ച്‌ ഫെയ്‌സ്‌ബുക്ക്‌ പേജ് നിർമിച്ച് മുഖ്യമന്ത്രിയെയും സിപിഐ എം നേതാക്കളെയും അപമാനിച്ച യുവാവിനെ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്‌ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലിംലീഗ്‌ സജീവ പ്രവർത്തകൻ വിളയൂർ കുപ്പൂത്ത് മഞ്ഞളാംകുഴി വള്ളിക്കുന്നത്ത് വീട്ടിൽ താഹയെയാണ് തിങ്കളാഴ്‌ച പൊലീസ് അറസ്റ്റ്‌ചെയ്തത്.


ഡിസംബർ 18 മുതൽ 2025 ജനുവരി 14വരെയാണ്‌ ഇയാൾ ഫെയ്‌സ്‌ബുക്ക്‌ വഴി അപവാദം പ്രചരിപ്പിച്ചത്‌. താഹ അഡ്മിനായ "നമ്മുടെ സ്വന്തം വിളയൂർ’ എന്ന ഫെയ്‌സ്‌ബുക്ക്‌ ഗ്രൂപ്പിൽ "വിളയൂരിയൻ (പട്ടാമ്പി)’ എന്ന ഫെയ്‌സ്‌ബുക്ക്‌ പേജ് വഴി സിപിഐ എം നേതാക്കൾക്കെതിരെ വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകളാണ് ഇയാൾ പ്രചരിപ്പിച്ചത്.


സിപിഐ എം വിളയൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം മുസ്തഫ മലവട്ടത്ത് ജനുവരി 14ന് കൊപ്പം പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി. ഇയാൾ സൗദി അറേബ്യയിലായിരുന്നതിനാലാണ് നടപടി വൈകിയത്. പ്രതിയെ കൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഒറ്റപ്പാലം കോടതി റിമാൻഡ്‌ ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home