print edition പെന്‍ഷന്‍ തടഞ്ഞുവച്ച് മുസ്ലിംലീഗ് നേതാവ്; വിവാദമായതോടെ സസ്‌പെന്‍ഷൻ

പ്രതീകാത്മകചിത്രം
കിഴിശേരി : വാര്‍ധക്യ പെന്‍ഷന്‍ തടഞ്ഞുവച്ച് മുസ്ലിംലീഗ് നേതാവ്. സംഭവം വിവാദമായതോടെ പാർടിയിൽനിന്ന് സസ്‌പെൻഡ് ചെയ്‌ത് ലീഗ് തടിയൂരി. കുഴിമണ്ണ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി റസാഖ് എക്കാപറമ്പിനെയാണ് മുസ്ലിംലീഗ് ഏറനാട് മണ്ഡലം കമ്മിറ്റി ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
കുഴിമണ്ണ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ റസാഖായിരുന്നു പലരുടെയും വീട്ടില്‍ പെന്‍ഷന്‍കൊണ്ടുപോയി നല്‍കിയിരുന്നത്. അഞ്ച് മാസം പെന്‍ഷന്‍ മുടങ്ങിയതോടെ കിഴിശേരി ആലിന്‍ചുവട് സ്വദേശി ഇത്തിമ്മ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. പരാതിക്കുപിന്നാലെ റസാഖ് ഇത്തിമ്മയുടെ വീട്ടില്‍ എത്തി അഞ്ച് മാസത്തെ പണം ഒരുമിച്ചു നൽകുകയുംചെയ്തിരുന്നു.









0 comments