"ഭരണം പിടിക്കേണ്ടത് സമുദായത്തിന് വേണ്ടിയാകണം"; വർഗീയപ്രസംഗവുമായി കെ എം ഷാജി

കെ എം ഷാജി
കോഴിക്കോട് : മതവർഗീയ പ്രസംഗവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണമെന്ന് ഷാജി പറഞ്ഞു. ദുബായ് കെഎംസിസി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരാമർശം.
എത്ര എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ എത്ര കോഴ്സുകൾ, എത്ര ബാച്ചുകൾ മുസ്ലിം മാനേജ്മെന്റുകൾക്ക് കിട്ടി. ഭരണം വേണമല്ലോ. പക്ഷേ ഭരിക്കുന്നത് എംഎൽഎമാരുടെയും മന്ത്രിമാരുടെയും എണ്ണംകൂട്ടാൻ മാത്രമായിരിക്കില്ല, നഷ്ടപ്പെട്ട് പോയ ഒൻപതര കൊല്ലത്തിന്റെ ആനുകൂല്യങ്ങൾ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനാകണം. -ഷാജി പറഞ്ഞു.
മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർടിയെ യുഡിഎഫിൽ എടുക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ലീഗ് നേതാവിന്റെ പരാമർശവും പുറത്തുവന്നിരിക്കുന്നത്. അധികാര താൽപര്യം മാത്രമുള്ള യുഡിഎഫ് ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള വർഗീയസംഘടനളുമായി സഖ്യംചേരുന്നത് മതനിരപേക്ഷതയ്‌ക്ക് അപകടമാണെന്ന് സിപിഐ എം ചൂണ്ടിക്കാട്ടിയിരുന്നു.










0 comments