ad
Deshabhimani

മരിച്ചയാളുടെ പെൻഷൻ കൈപ്പറ്റി മുസ്ലിംലീഗ് നേതാവ്‌

muslim league.jpg
avatar
സ്വന്തം ലേഖകൻ

Published on Sep 24, 2026, 07:09 AM | 1 min read

കിഴിശേരി: വയോധികയുടെ പെൻഷൻ തട്ടിയ മുസ്ലിംലീഗ് നേതാവ്‌ മരിച്ചയാളുടെ പെൻഷനും കൈപ്പറ്റി. മുസ്ലിംലീഗ്‌ നേതാവും കുഴിമണ്ണ സർവീസ്‌ സഹകരണ ബാങ്ക്‌ ജീവനക്കാരനുമായ അബ്ദുൽ റസാക്കിനെതിരെയാണ്‌ പരാതി. കിഴിശേരി സ്വദേശി കളത്തിങ്ങൽ രാജന്റെ പെൻഷനാണ്‌ അബ്ദുൽ റസാക്ക്‌ വാങ്ങിയത്‌.


രാജൻ മരിച്ചതിനുശേഷം അദ്ദേഹത്തിന്റെ പെൻഷൻ തുക പഞ്ചായത്തിൽനിന്ന്‌ കൈപ്പറ്റിയതായി വിവരം ലഭിച്ചതിനെത്തുടർന്നാണ്‌ കുടുംബം അന്വേഷണം ആവശ്യപ്പെട്ടത്‌. രാജന്റെ മകൻ അനൂപാണ്‌ കുഴിമണ്ണ പഞ്ചായത്ത് സെക്രട്ടറിക്ക്‌ പരാതി നൽകിയത്. രണ്ട്‌ മാസംമുമ്പാണ്‌ വയോധികയുടെ പെൻഷൻ അബ്ദുൽ റസാക്ക്‌ തട്ടിയത്‌ പുറത്തുവന്നത്‌. ആലിൻചുവട് സ്വദേശി ഇത്തിയുമ്മയുടെ അഞ്ചുമാസത്തെ പെൻഷൻ തട്ടിയത്‌ പുറത്തുവന്നതോടെ വീട്ടിലെത്തി തുക കൈമാറുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home