പൂഞ്ഞാറിൽ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ജലാല്‍ പൂതകുഴി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് മുസ്ലിംലീഗ് നേതാവ്. ഏറെ കാലം എംഎസ്‌എഫ്, യൂത്ത്‌ലീഗ് എന്നിവയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന ജലാൽ പൂതകുഴിയാണ് യുഡിഎഫ് നേതൃത്വത്തെ വെല്ലുവിളിച്ച് മത്സരിക്കുമെന്ന് സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ചത്. മുസ്ലിംലീഗ് നേതൃത്വത്തിനോടുള്ള വിയോജിപ്പ് കാരണമാണ് ഇൗ തീരുമാനമെന്ന് ജലാൽ പറഞ്ഞു.
ലീഗ് സംസ്ഥാന പ്രസിഡന്റ്, കെ എം ഷാജി തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് എംഎസ്‌എഫിലും യൂത്ത് ലീഗിലും ജലാൽ സഹ ഭാരവാഹിയായിരുന്നത്. പാർട്ടിയിൽ അവഗണന നേരിടുന്നവരുടെ പ്രതിനിധിയായാണ് താൻ മത്സരിക്കുന്നത് എന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
എംഎസ്‌എഫിലൂടെ ലീഗ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന ജലാൽ പൂതക്കുഴി ഏറെ പഞ്ചായത്ത് മെന്പറും പാറത്തോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, ബാങ്ക് വൈസ് പ്രസിഡന്റ്, ബാങ്ക് പ്രസിഡന്റ്, കാപ്പക്‌സ് ഡയറക്ടർ ബോർഡ് അഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ കാഞ്ഞിരപ്പള്ളി താലൂക്ക് ജനറൽ സെക്രട്ടറിയാണ്.










0 comments