നിയമസഭാ തെരഞ്ഞെടുപ്പ്; മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖ് അലി തങ്ങള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നു
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 27 മണ്ഡലങ്ങളില്‍ 25 ഇടത്തെ സ്ഥാനാർഥികളെയാണ് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖ് അലി തങ്ങള്‍ പ്രഖ്യാപിച്ചത്. പുനലൂരും ചേലക്കരയിലും വൈകാതെ പ്രഖ്യാപനമുണ്ടാകും. ലീഗിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ വേങ്ങരയിൽ നിന്നും മാറ്റി, പകരം മലപ്പുറത്ത് മത്സരിക്കും. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ രണ്ട് വനിതകളെ ലീഗ് മത്സര രംഗത്ത് ഇറക്കി. ഫാത്തിമ തഹ്ലിയ പേരാമ്പ്രയിലും, കൂത്തുപറമ്പിൽ ജയന്തി രാജനുമാണ് സ്ഥാനാര്‍ഥികള്‍. ലീഗ് നേതാവായ എം കെ സീറ്റ് നിഷേധിച്ചു.
മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക;
മഞ്ചേശ്വരം- എകെഎം അഷറഫ്
കാസർകോട് - കല്ലട്ര മായിൻ ഹാജി
അഴീക്കോട്- കരീം ചേലേരി
കൂത്തുപറമ്പ്- ജയന്തി രാജൻ
കുറ്റ്യാടി- പാറയ്ക്കൽ അബ്ദുള്ള
പേരാമ്പ്ര- ഫാത്തിമ തഹ്ലിയ
തിരുവമ്പാടി- കാസിം കൂടരഞ്ഞി
കൊടുവള്ളി- പി കെ ഫിറോസ്
കുന്നമംഗലം- റസാക്ക് മാസ്റ്റർ
കോഴിക്കോട് സൗത്ത്- അഡ്വ. ഫൈസൽ ബാബു
വള്ളിക്കുന്ന്- ടി വി ഇബ്രാഹിം
കൊണ്ടോട്ടി- ടി പി അഷ്റഫ് അലി
മഞ്ചേരി- അഡ്വ. എം റഹമത്തുള്ള
ഏറനാട്- പി കെ ബഷീർ
മലപ്പുറം- പി കെ കുഞ്ഞാലിക്കുട്ടി
മങ്കട- മഞ്ഞളാം കുഴി അലി
പെരിന്തൽമണ്ണ- നജീബ് കാന്തപുരം
വേങ്ങര- കെ എം ഷാജി
കോട്ടയ്ക്കൽ- ആബിദ് ഹുസൈൻ തങ്ങൾ
താനൂർ- പി കെ നവാസ്
തിരൂർ- കുറുക്കോളി മൊയ്തീൻ
തിരൂരങ്ങാടി- പി എം എ സമീർ
മണ്ണാർക്കാട്- എൻ ഷംസുദ്ധീൻ
ഗുരുവായൂർ- സി എച്ച് റഷീദ്
കളമശ്ശേരി- വി ഇ അബ്ദുൾ ഗഫൂർ










0 comments