ad
Deshabhimani

ലീ​ഗ് പിന്തുണയിൽ ബിജെപിക്ക് അധ്യക്ഷ പദവി; പൈവളി​ഗെയിൽ മറയില്ലാതെ അവിശുദ്ധസഖ്യം

paivalike muslim league bjp alliance
വെബ് ഡെസ്ക്

Published on Jan 13, 2026, 03:01 PM | 1 min read

കാസർകോട്: കാസർകോട് പൈവളി​ഗെ പഞ്ചായത്തിൽ ബിജെപി സഖ്യം തുടർന്ന് മുസ്ലിംലീ​ഗ്. ലീ​ഗ് അം​ഗത്തിന്റെ പിന്തുണയിൽ ബിജെപിക്ക് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പദവി ലഭിച്ചു. നേരത്തെ, സ്റ്റാൻഡിങ് കമ്മിറ്റി അം​ഗങ്ങളുടെ തെരഞ്ഞെടുപ്പിൽ നാല് യുഡിഎഫ് അം​ഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തിരുന്നു.


ആരോ​ഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർപേഴ്സണായി ബിജെപിയുടെ സുമന ജി ഭട്ട് ആണ് ലീ​ഗ് പിന്തുണയിൽ തെരഞ്ഞെടുക്കപ്പെട്ടത്. ലീ​ഗ് - ബിജെപി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് എൽഡിഎഫിനെതിരെ ഇരുകൂട്ടരും ഒന്നിച്ചത്.


21 വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത്. യുഡിഎഫ് ഒമ്പത്, എൽഡിഎഫ് ഏഴ്, ബിജെപി അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home