print edition മൂന്നാറിന് തണുക്കുന്നു ; താപനില എട്ട് ഡിഗ്രി

കൊളുക്കുമലയിലെ സൂര്യോദയം
പാട്രിക് വേഗസ്
Published on Dec 12, 2025, 02:15 AM | 1 min read
മൂന്നാർ
വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ തണുപ്പ് ഏറുന്നു. താപനില എട്ട് ഡിഗ്രി സെൽഷ്യസിലെത്തി. എല്ലാ വർഷവും നവംബറിൽ മൂന്നാറിൽ തണുപ്പ് കാലം ആരംഭിക്കുമെങ്കിലും, ഈ വർഷം വടക്കുകിഴക്കൻ കാലവർഷവും 'തീവ്ര' ചുഴലിക്കാറ്റും കാരണം കഴിഞ്ഞ ആഴ്ചവരെ മഴ പെയ്തു. രണ്ട് ദിവസമായി പകൽ വെയിലുണ്ടായിരുന്നെങ്കിലും, രാവിലെ താപനില ഒന്പത് ഡിഗ്രി സെൽഷ്യസായിരുന്നു.
വ്യാഴം രാവിലെ എട്ട് ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെ തണുപ്പ് കൂടി. കഴിഞ്ഞ വർഷം ഡിസംബർ ആറിന് താപനില ഒന്പത് ഡിഗ്രിയായിരുന്നു. 24ന് താപനില ഗണ്യമായി കുറഞ്ഞ് രണ്ട് ഡിഗ്രിയിലെത്തി. ഇത് പല പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്ക് കാരണമായി.
മൂന്നാറിന് സമീപം സൂര്യനെല്ലി, കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തിയിലുള്ള കൊളുക്കുമല എന്നിവിടങ്ങളിൽ മേഘങ്ങൾ പഞ്ഞിമെത്തകൾ പോലെ പരന്നു കിടക്കുന്നത് സൂര്യോദയം കാണാനെത്തുന്ന വിനോദസഞ്ചാരികൾക്ക് അവിസ്മരണീയ കാഴ്ചയാണ്.










0 comments