സർക്കാർ വീട് കൈമാറുന്നില്ല; മുണ്ടക്കൈ ഉരുൾ അതിജീവിതർ സമരത്തിൽ

മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതർ ടൗൺഷിപ്പിൽ സമരത്തിൽ
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതർക്കായി എൽഡിഎഫ് സർക്കാർ സമ്മാനിച്ച ടൗൺഷിപ്പിൽ രണ്ടാംഘട്ടമായി നൽകാനുള്ള വീടുകൾ യുഡിഎഫ് സർക്കാർ കൈമാറാത്തതിനെതിരെ പ്രതിഷേധം. ടൗൺഷിപ്പിൽ നടത്തിയ പ്രതിഷേധത്തിൽ വിവിധ സ്ഥലങ്ങളിൽ വാടക വീടുകളിൽ കഴിയുന്നവരും ടൗൺഷിപ്പിൽ താമസം ആരംഭിച്ചവരും ഗുണഭോക്തൃ പട്ടിയിൽ ഉൾപ്പെടാൻ അർഹതയുള്ളവരും പങ്കെടുത്തു.
രാവിലെ പത്തിന് ഒന്നാംസോൺ കേന്ദ്രീകരിച്ചാണ് സമരം ആരംഭിച്ചത്. തുടർന്ന് പണിപൂർത്തിയാകാത്ത വീടുകൾ ദുരന്തബാധിതർ സന്ദർശിച്ചു.
മന്ത്രി ടി സിദ്ദിഖിനെ കൺവീനറാക്കി യുഡിഎഫ് സർക്കാർ ടൗൺഷിപ്പിനായി പുതിയ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചപ്പോൾ സെപ്‌തംബറിൽ മുഴുവൻ കുടുംബങ്ങൾക്കുമുള്ള വീട് കൈമാറുമെന്നായിരുന്നു വാഗ്‌ദാനം. വീട് നിശ്ചയിച്ച് നൽകാനുള്ള നറുക്കെടുപ്പുപോലും നടത്താൻ പിന്നീട് സർക്കാർ തയ്യാറായിട്ടില്ല. സംസ്ഥാന സർക്കാർ ഏറ്റെടുത്ത ദുരന്തബാധിതരുടെ ബാങ്ക് വായ്‌പകളുടെ ബാധ്യത ഗുണഭോക്തൃ കുടുംബങ്ങളുടെ പേരിൽനിന്ന് ഇനിയും നീക്കിയിട്ടുമില്ല. ബാങ്കുകൾക്ക് നൽകാനുള്ള തുക എൽഡിഎഫ് സർക്കാർ കലക്ടറുടെ അക്കൗണ്ടിലേക്ക് നൽകിയിരുന്നു.










0 comments