Deshabhimani

print edition മുണ്ടക്കൈ ദുരന്തം; വാടകയും ജീവനോപാധിയും പുനഃസ്ഥാപിക്കണമെന്ന്‌ 
ദുരന്തബാധിതർ

Mundakkai Chooralmala V D Satheesan
വെബ് ഡെസ്ക്

Published on Oct 14, 2026, 12:40 AM | 1 min read

കൽപ്പറ്റ: വയനാട്‌ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വാടകയും ജീവനോപാധിയും നൽകുന്നത് അവസാനിപ്പിച്ച നടപടിയിൽനിന്ന് സർക്കാർ അടിയന്തരമായി പിൻവാങ്ങണമെന്നും രണ്ടാംഘട്ട ഗുണഭോക്താക്കൾക്കുള്ള ടൗൺഷിപ്പിലെ വീടുകൾ കൈമാറാനുള്ള തീയതി തീരുമാനിക്കണമെന്നും ദുരന്തബാധിതരുടെ കൂട്ടായ്മ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.


ഓരോ മാസവും 6,000 രൂപ വീതം നൽകിയിരുന്ന വാടക, ടൗൺഷിപ്പിലെ വീടുകൾ കൈമാറുംമുന്പേ അവസാനിപ്പിച്ചു. 1,168 പേർക്ക് ദിവസം 300 രൂപ വീതം ജീവനോപാധി നൽകിയിരുന്നതും അവസാനിപ്പിച്ചു. കിടപ്പുരോഗികൾക്കുള്ള സഹായവും ലഭിക്കുന്നില്ല. ഭക്ഷ്യകൂപ്പൺ വിതരണവും നിലച്ചു.


ടൗൺഷിപ്പിന്റെ പ്രവൃത്തി സമീപകാലത്തൊന്നും പൂർത്തിയാകില്ലെന്നാണ് മനസ്സിലാകുന്നത്. തൊഴിലാളികളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചു. അതിവേഗത്തിലാണ് ഒന്നാംഘട്ടത്തിലെ 178 കുടുംബങ്ങൾക്ക് എൽഡിഎഫ്‌ സർക്കാർ വീടുകൾ കൈമാറിയത്.


രണ്ടാംഘട്ടം വീടുകൾ നിശ്ചയിച്ചുനൽകാൻ നറുക്കെടുപ്പിന് കലക്ടറെ ചുമതലപ്പെടുത്തിയെന്നാണ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞത്. എന്നാൽ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ്‌ കലക്ടർ പറയുന്നത്‌.കുടുംബശ്രീ മൈക്രോപ്ലാനിൽ ഉൾപ്പെടുത്തി മുഴുവൻ കുടുംബങ്ങൾക്കും രണ്ടുലക്ഷം രൂപ നൽകുമെന്ന്‌ യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയപ്പോൾ പറഞ്ഞെങ്കിലും നടപ്പാക്കിയിട്ടില്ല. പുനരധിവാസം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും ദുരന്തബാധിതരുടെ കൂട്ടായ്-മ ഭാരവാഹികൾ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home