മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: കേരള മുസ്‌ലിം ജമാഅത്ത് 2 കോടി രൂപ കൈമാറി

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു
തിരുവനന്തപുരം: വയനാട് ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിന് കേരള മുസ്‌ലിം ജമാഅത്ത് രണ്ടു കോടി രൂപ സര്‍ക്കാരിന് കൈമാറി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ഹാജി, എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദീഖ് സഖാഫി നേമം എന്നിവരും പങ്കെടുത്തു. മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ്, ഐസിഎഫ്, ആര്‍എസ്‌സി പ്രവര്‍ത്തകരാണ് ഫണ്ട് സമാഹരിച്ചത്.










0 comments