print edition ജമാഅത്തെ ബന്ധം തുടരുമെന്ന് മുനവറലി തങ്ങൾ

കോഴിക്കോട്: മതരാഷ്‌ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയുമായി സഹകരണം തുടരുമെന്ന് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. ജമാഅത്തെ ജനാധിപത്യവും തെരഞ്ഞെടുപ്പും അംഗീകരിച്ചതിനാൽ ബന്ധത്തിൽ തെറ്റില്ല. ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രവാദികളാണെന്ന നിലപാട് തള്ളിയാണ് മുനവറലിയുടെ പ്രതികരണം.
ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാദത്തെ ന്യായീകരിക്കുന്നതാണ് മുസ്ലിംലീഗിന്റെ പ്രമുഖ നേതാവുകൂടിയായ മുനവറലിയുടെ നിലപാട്. സ്വകാര്യ വാർത്താചാനലുമായുള്ള അഭിമുഖത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലും ലീഗും യുഡിഎഫും ജമാഅത്തെ ബന്ധം തുടരുമെന്ന് വ്യക്തമാക്കിയത്.
താൻ മുജാഹിദ് ആശയം പിൻപറ്റുന്നുവെന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്നുള്ള ആക്ഷേപവും മുനവറലി തള്ളി. സുന്നി ആശയങ്ങളിൽനിന്ന് മാറി മുജാഹിദായിട്ടില്ല. എന്നാൽ മറ്റു സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.










0 comments