print edition മുനമ്പം വഖഫ് ഭൂമി: സതീശന് എതിരെ സമസ്‌ത

കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പരാമർശത്തിന് എതിരെ സമസ്‌ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. മുഖ്യമന്ത്രിയുടെ ‘എട്ടിന്റെ പണി’ പരാമർശം രാഷ്ട്രീയതമാശയാണെന്നും പത്തുമിനിട്ടില്‍ പ്രശ്നം തീര്‍ക്കാമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും ഈ രീതിയില്‍ കണ്ടാല്‍ മതിയെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. മുനമ്പം വഖഫ് ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന്റെ പശ്ചാത്തലത്തിൽ വിവിധ മുസ്ലിം സംഘടനകളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്തെ ഭൂമി വഖഫ് ആയി നിലനിര്‍ത്തണം. മറ്റുള്ള സമുദായത്തെ വേദനിപ്പിക്കണമെന്നില്ല. വിഷയത്തിൽ രമ്യമായ പരിഹാരം വേണം. അവിടെ താമസിക്കുന്നവരുടെ പുനരധിവാസം സര്‍ക്കാരിന്റെയും ഫാറൂഖ് കോളേജിന്റെയും ഉത്തരവാദിത്വമാണെന്നും ഉമര്‍ ഫൈസി പറഞ്ഞു.









0 comments