ad
Deshabhimani

മുനമ്പം വിഷയം: മുഖ്യമന്ത്രി ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിയുന്നു- ടി പി രാമകൃഷ്‌ണൻ

TP Ramakrishnan.jpg
വെബ് ഡെസ്ക്

Published on May 26, 2026, 07:15 PM | 1 min read

കൊച്ചി: മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിഞ്ഞ്‌ മുൻ സർക്കാരിനെ കുറ്റപ്പെടുത്തുകയാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ. അധികാരം ലഭിച്ചാൽ 10 മിനിറ്റിൽ പരിഹാരം കാണുമെന്നായിരുന്നു സതീശന്റെ അവകാശവാദം. അതിന്‌ അദ്ദേഹത്തിന്‌ കഴിയുന്നില്ലെങ്കിൽ, ജസ്‌റ്റിസ്‌ സി എൻ രാമചന്ദ്രൻനായർ കമീഷൻ സമർപ്പിച്ച റിപ്പോർട്ട്‌ പരിശോധിച്ച്‌ പ്രശ്‌നപരിഹാരത്തിന്‌ ശ്രമിക്കുകയാണ്‌ വേണ്ടതെന്ന്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പ്രതികരിച്ചു.


എൽഡിഎഫ്‌ സർക്കാർ നിയമിച്ച സി എൻ രാമചന്ദ്രൻനായർ കമീഷൻ ഗവർണർക്ക്‌ റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്‌. മുനമ്പത്ത്‌ ഭൂമി കൈവശമുള്ള എല്ലാ കുടുംബങ്ങൾക്കും ഭൂമിയുടെ അവകാശം നൽകണമെന്നായിരുന്നു എൽഡിഎഫ്‌ നിലപാട്‌. അത്‌ പ്രാവർത്തികമാക്കാനുള്ള എല്ലാ നടപടികളും എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ പരാജയമുണ്ടായത്‌ സത്യമാണ്‌. അതിന്‌ ഏതെങ്കിലും ഒരു വ്യക്തിയെ പഴിചാരേണ്ട. മറിച്ചുള്ള പ്രചാരണം മാധ്യമസൃഷ്ടിയാണെന്നും ടി പി രാമകൃഷ്‌ണൻ പ്രതികരിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home