മുനമ്പം വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി; ഉത്തരവ് സർക്കാർ നൽകിയ അപ്പീലിൽ

കൊച്ചി: മുനമ്പം ഭൂപ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 1950ലെ ആധാരപ്രകാരം ഭൂമി ഫറൂഖ് കോളേജിന് ദാനം കിട്ടിയതാണ്. ഇത് വഖഫ് നിയമത്തിന് കീഴിൽ വരില്ലെന്നും സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ കോടതി വ്യക്തമാക്കി. ജുഡീഷ്യൽ കമീഷന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.











0 comments