print edition മുല്ലപ്പെരിയാർ ജലനിരപ്പ് 120 അടിയിലേക്ക്

കുമളി: അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്ക് തുടരവെ മുല്ലപ്പെരിയാർ ജലനിരപ്പ് 120 അടിയിലേക്ക് എത്തുന്നു. തിങ്കൾ രാവിലെ 6ന് 118.35 അടിയായിരുന്ന ജലനിരപ്പ് വൈകിട്ട് നാലിന് 119.20 അടിയിലേക്ക് ഉയർന്നു. തലേദിവസം ജലനിരപ്പ് 116.70 അടിയായിരുന്നു. രണ്ടര ദിവസത്തിനിടയിൽ അണക്കെട്ടിലേക്ക് ആറടിയോളം വെള്ളം ഒഴുകിയെത്തി.
മുൻവർഷം ഇതേദിവസം അണക്കെട്ടിൽ 134.45 അടി വെള്ളമാണ് ഉണ്ടായിരുന്നത്. ഞായർ രാവിലെ ആറു വരെയുള്ള 24 മണിക്കൂറിൽ അണക്കെട്ട് പ്രദേശത്ത് 54 മില്ലിമീറ്ററും തേക്കടിയിൽ 36.4 മില്ലിമീറ്ററും കുമളിയിൽ 39 മില്ലിമീറ്ററും മഴപെയ്തു. 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് ഓരോ സെക്കൻഡിലും 3552 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് സെക്കൻഡിൽ 110 ഘനയടി വീതം കൊണ്ടുപോയി. താലൂക്കിലെ മറ്റ് പ്രദേശങ്ങളിലെ മഴയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ദുർബലമാണ് അണക്കെട്ട് പ്രദേശത്ത്.










0 comments