ad
Deshabhimani

print edition മുല്ലപ്പെരിയാർ ജലനിരപ്പ് താഴേക്ക്

Mullaperiyar Dam water level
വെബ് ഡെസ്ക്

Published on Jul 04, 2026, 04:23 AM | 1 min read

കുമളി: മുല്ലപ്പെരിയാർ പ്രദേശങ്ങളിൽ മഴ ദുർബലമായതിനാൽ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറയുന്നു. അണക്കെട്ടിലേക്ക് ഒഴുകിവരുന്നതിനേക്കാൾ കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നതും ജലനിരപ്പ് കുറയാനിടയാക്കുന്നുണ്ട്‌. വെള്ളി രാവിലെ ആറിന് ജലനിരപ്പ് 111.80 അടിയാണ്. വ്യാഴാഴ്‌ച 111.95 അടി ആയിരുന്നു. മുൻവർഷം ഇതേദിവസം 136.10 അടി വെള്ളം ഉണ്ടായിരുന്നു.


24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 59 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 338 ഘനയടി വീതം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് ഒന്പത്‌ മില്ലിമീറ്ററും തേക്കടിയിൽ 5.8 മില്ലിമീറ്ററും കുമളിയിൽ അഞ്ച് മില്ലിമീറ്ററും മഴപെയ്തു.


മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന 71 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടിലെ ജലനിരപ്പ് വെള്ളി രാവിലെ ആറിന് 32.58 അടി ആയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home