ad
Deshabhimani

print edition മുല്ലപ്പെരിയാറിൽ 140.20 അടിയായി

Mullaperiyar Dam Water Level
വെബ് ഡെസ്ക്

Published on Nov 28, 2025, 02:11 AM | 1 min read


കുമളി

മുല്ലപ്പെരിയാർ അണക്കെട്ടിൽ മുൻ വർഷത്തേക്കാൾ 19.45 അടി വെള്ളം അധികം. വ്യാഴം രാവിലെ ആറിന് അണക്കെട്ടിലെ ജലനിരപ്പ് 140.20 അടിയിലേക്ക് ഉയർന്നു. തലേദിവസം ഇത് 140.10 അടിയായിരുന്നു. മുൻവർഷം ഇതേദിവസം അണക്കെട്ട് 120.75 അടി വെള്ളമാണ് ഉണ്ടായിരുന്നത്. 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 1719 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 147 ഘനയടി വീതം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളിൽ വൃഷ്ടിപ്രദേശങ്ങളിൽ മഴപെയ്തില്ല.


മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന തേനി ജില്ലയിലെ 71 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടിലെ ജലനിരപ്പ് വ്യാഴം രാവിലെ ആറിന് 62.17 അടിയിലേക്ക് ഉയർന്നു. കഴിഞ്ഞവർഷം 56.92 അടി വെള്ളമാണ് ഉണ്ടായിരുന്നത്. മുൻവർഷത്തേക്കാൾ 6.25 അടി വെള്ളം അധികമുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home