ad
Deshabhimani

മുല്ലപ്പെരിയാർ ജലനിരപ്പിൽ നേരിയ വർധന

Mullaperiyar Dam Water Level
വെബ് ഡെസ്ക്

Published on Jul 11, 2026, 06:19 PM | 1 min read

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ വർധിച്ച് ശനി രാവിലെ ആറിന് 112.70 അടിയെത്തി. തലേന്നിത് 112.60 അടി ആയിരുന്നു. മുൻവർഷം ഇതേദിവസം അണക്കെട്ടിൽ 132.75 അടി വെള്ളം ഉണ്ടായിരുന്നു. 20.05 അടി വെള്ളം കുറവാണ് ഈ വര്‍ഷം. 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 452 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 256 ഘനയടി വീതം കൊണ്ടുപോയി.

ഇതേസമയം അണക്കെട്ട് പ്രദേശത്ത് 15.6 മില്ലിമീറ്ററും തേക്കടിയിൽ 6.8 മില്ലിമീറ്ററും കുമളിയിൽ ആറ് മില്ലിമീറ്ററും മഴപെയ്തു. മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പ് ശനി രാവിലെ ആറിന് 33.96 അടി ആയിരുന്നു. മുൻവർഷം ഇത് 61.98 അടി ആയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home