ad
Deshabhimani

print edition മുല്ലപ്പെരിയാർ 121.90 അടി: ഇടുക്കിയിൽ ശേഷിയുടെ
56.63 ശതമാനം വെള്ളം

mullapperiyaar
വെബ് ഡെസ്ക്

Published on Aug 25, 2026, 01:30 AM | 1 min read

ഇടുക്കി: ഇടവേളയ്‌ക്ക്‌ ശേഷം ഇടുക്കിയിൽ മഴ കനത്തു. സംഭരണിയിൽ ശേഷിയുടെ 56.63 ശതമാനത്തിലെത്തി. നിലവിൽ 2362.42അടിയാണുള്ളത്‌. പരമാവധി ശേഷി 2403 അടിയാണ്‌. പദ്ധതി മേഖലയിൽ 10 മില്ലി മീറ്റർ മഴ പെയ്‌തു. സംഭരണിയിലേക്ക്‌ വെള്ളം എത്തുന്ന മറ്റ്‌ മേഖലകളിൽ കനത്ത മഴയുണ്ട്‌. മൂലമറ്റത്ത്‌ വൈദ്യുതോൽപാദനം ഉയർത്തി. തിങ്കളാഴ്‌ച 7.496 മില്യൺ യൂണിറ്റ്‌ വൈദ്യുതി ഉൽപാദിപ്പിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയതോതിൽ കുറഞ്ഞ് തിങ്കളാഴ്ച രാവിലെ ആറിന് 121.90 അടിയെത്തി. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയരാനാണ് സാധ്യത.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home