ad
Deshabhimani

print edition കുഞ്ഞുജീവനെ രക്ഷപ്പെടുത്തിയ ബസ്‌ ഡ്രൈവർക്ക്‌ നാടിന്റെ സല്യൂട്ട്‌

mukkam bus driver saved child's life
വെബ് ഡെസ്ക്

Published on Feb 03, 2026, 02:38 AM | 1 min read


മുക്കം (കോഴിക്കോട്)

റോഡ് കുറുകെ കടക്കാനുള്ള ശ്രമത്തിനിടെ ഓടുന്ന ബസിന് മുന്നിലേക്കെത്തിയ പിഞ്ചു കുഞ്ഞിന്റെ ജീവൻ അത്ഭുതകരമായി രക്ഷപ്പെടുത്തിയ ബസ് ഡ്രൈവർക്ക്‌ നാടിന്റെ ബിഗ് സല്യൂട്ട്. കുഞ്ഞ്‌ വരുന്നത്‌ കണ്ട ഉടൻ വലത്തോട്ട് വെട്ടിച്ച് സഡൻ ബ്രേക്കിട്ട് ബസ്‌ നിർത്തിയാണ്‌ ഡ്രൈവർ സനോജ്‌ മൂന്നര വയസുകാരിയെ രക്ഷപ്പെടുത്തിയത്‌. തിങ്കൾ രാവിലെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ സനോജിന്‌ അഭിനന്ദന പ്രവാഹമാണ്‌.


കൊടിയത്തൂർ കോട്ടമ്മൽ മാക്കൽ ആശുപത്രിയ്ക്ക് മുന്നിൽ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ സംഭവം. അച്ഛനോടൊപ്പം ഓട്ടോയിലുണ്ടായിരുന്ന കുട്ടി റോഡിന്റെ എതിർവശത്ത്‌ അമ്മയുടെ അടുത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ഈ സമയത്താണ് കൊടിയത്തൂർ– - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന തയ്യിൽ ബസ് അതുവഴി വന്നത്. കുട്ടി ബസിന് മുന്നിൽപ്പെടുകയായിരുന്നു. സമീപത്തുള്ളവരെല്ലാം അന്ധാളിച്ച്‌ നിൽക്കേ അസാമാന്യ മനസ്സാന്നിധ്യത്തിലൂടെ സനോജ് ബസ്‌ വെട്ടിച്ച്‌ നിർത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. കണ്ണുചിമ്മി തുറക്കുന്ന വേഗതയിലാണ് എല്ലാം സംഭവിച്ചത്. വെപ്രാളത്തിൽ കുഞ്ഞ് ഓട്ടോയുടെ അടുത്തേക്ക് തന്നെ തിരിച്ചോടുന്നതും വീഡിയോയിൽ കാണാം.


സനോജിന്റെ മനസ്സാന്നിധ്യവും ഡ്രൈവിങ്‌ വൈദഗ്ധ്യവും ഒന്നുമാത്രമാണ് കുഞ്ഞിന്റെ ജീവൻ തിരിച്ചുനൽകിയത്. "എനിക്കും ഈ പ്രായത്തിലുള്ള രണ്ട് മക്കളുണ്ട്, ആ കുട്ടി ഓടി വരുന്നത് കണ്ടപ്പോൾ എന്റെ മക്കളെയാണ് ഓർമവന്നത്...’ എന്ന് പറയുമ്പോൾ സനോജിന്റെ വാക്കുകളിൽ ഇപ്പോഴും നടുക്കം വിട്ടുമാറുന്നില്ല. ആ സംഭവത്തിന് ശേഷം രണ്ട് ദിവസം വണ്ടിയോടിക്കാൻപോലും കഴിയാത്തവിധം മാനസികമായി തളർന്നുപോയ സനോജാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. നാട്ടുകാർ ആദരവും നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home