ad
Deshabhimani

ജയിക്കുമെന്ന യുഡിഎഫിന്റെ അവകാശവാദം ഫണ്ട് പിരിവിന് വേണ്ടി; മുഹമ്മദ് റിയാസ്

Muhammad Riyas

പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്ക്

Published on Apr 12, 2026, 03:30 PM | 1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയെന്നും ഈ പിരിവ് മേയ് നാലുവരെ തുടരുമെന്നും പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ ഒമ്പത് മുതൽ മേയ് നാലുവരെ ഭരണപക്ഷം പോലെ യുഡിഎഫ് സംസാരിക്കുകയും പെരുമാറുകയും ചെയും.


അതിനുള്ള പ്രധാന കാരണം ഫണ്ട് പിരിവാണ്. കഴിഞ്ഞ 10 കൊല്ലമായി സംഘടനാ പ്രവർത്തനത്തിന്റെ ഭാ​ഗമായി എൽഡിഎഫ് ഫണ്ട് പിരിച്ചതിനേക്കാൾ ഏപ്രിൽ ഒമ്പത് മുതൽ മെയ് നാലിനുള്ളിൽ യുഡിഎഫ് മെ​ഗാ ഫണ്ട് കളക്ഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തും. അതിന്റെ ഭാ​ഗമായി ഇതാ വരുന്നു, അധികാരത്തിൽ കയറും, ജയിച്ചു എന്നൊക്കെ പറഞ്ഞു കൊണ്ടേയിരിക്കും.


ഈ രീതി കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഉണ്ടായിരുന്നു. 2021 ലെ വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണുന്നതിന്റെ ഇടയിൽ ഇതുപോലെ യുഡിഎഫ് വിജയം ഉറപ്പിച്ചു, വകുപ്പ് വിഭജനം നടത്തി. ആര് ഏതൊക്കെ വകുപ്പ് എന്ന് നിശ്ചയിച്ചു. ആരൊക്കെ മന്ത്രിമാർ ആകണം എന്നൊക്കെ ചർച്ചകൾ വരെ നടത്തിയെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. എൽഡിഎഫിന്റെ ഭരണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home