ad
Deshabhimani

കലിക്കറ്റ് സര്‍വകലാശാലാ കലോത്സവത്തിനിടെ എംഎസ്എഫ് ആക്രമണം; ദേശാഭിമാനി ലേഖകനെ മർദിച്ചു

Calicut University
വെബ് ഡെസ്ക്

Published on Apr 20, 2026, 03:05 PM | 1 min read

കോട്ടക്കൽ: കലിക്കറ്റ്‌ സർവകലാശാല കലോത്സവ നഗരിയിൽ ദേശാഭിമാനി ലേഖകന്‌ എംഎസ്‌എഫ്‌ സംഘത്തിന്റെ മർദനം. കോട്ടക്കൽ ഏരിയാ ലേഖകൻ എ ഷിനോജിനെയാണ്‌ തിങ്കൾ പുലർച്ചെ ഒന്നരയോടെ എംഎസ്‌എഫ്‌ സംഘം അക്രമിച്ചത്‌.


ഇന്റർസോൺ കലോത്സവ വേദിയായ കോട്ടക്കൽ ഫാറൂഖ്‌ കോളേജിൽവച്ചാണ്‌ സംഭവം. നെഞ്ചിനും കൈയ്‌ക്കും കഴുത്തിനും പരിക്കേറ്റ ഷിനോജ്‌ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.


ഞായറാഴ്‌ച രാത്രി കോഴിക്കോട്‌ മീഞ്ചന്ത ഗവ. ആർട്‌സ്‌ സയൻസ്‌ കോളേജ്‌ ചെയർമാൻ പി അമനെ എംഎസ്‌എഫുകാർ ഫോണിൽ വിളിച്ച്‌ വധഭീഷണി മുഴക്കിയിരുന്നു. ഇതുസംബന്ധിച്ച്‌ കലോത്സവ നഗരിയിൽ പ്രവർത്തിക്കുന്ന പൊലീസ്‌ എയ്‌ഡ്‌ പോസ്‌റ്റിൽ പരാതി നൽകിയ ശേഷം മടങ്ങി വരുകയായിരുന്ന അമനോട്‌ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ഷിനോജ്‌. ഇതിനിടെയാണ്‌ ഇരുപത്തിയഞ്ചിലധികം എംഎസ്‌എഫ്‌ പ്രവര്‍ത്തകര്‍ അക്രമിച്ചത്.


ജില്ലാ ജനറൽ സെക്രട്ടറി വി വഹാബ്‌, സംസ്ഥാന കമ്മിറ്റിയംഗം അമൻ റാഷിദ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home