കോൺഗ്രസ് എംഎൽഎമാരെ നിയമസഭ കാണിക്കില്ലെന്ന് എംഎസ്എഫ്

കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസ് എംഎൽഎമാർക്കെതിരെ പരസ്യപ്രകടനവുമായി എംഎസ്എഫ്. മുട്ടിൽ ഡബ്ല്യുഎംഒ കോളേജിലാണ് ടി സിദ്ദിഖിനും ഐ സി ബാലകൃഷ്ണനുമെതിരെ എംഎസ്എഫ് പ്രകടനം നടത്തിയത്. എംഎൽഎമാരുടെ ചിത്രം സഹിതമുള്ള ബാനറുമായായിരുന്നു കോളേജ് യൂണിയൻ വിജയിച്ച എംഎസ്എഫ് പ്രവർത്തകർ മുട്ടിൽ ടൗണിൽ പ്രകടനം നടത്തിയത്.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‍യുവിനായി എംഎൽഎമാർ ഇടപെട്ടതിനെച്ചൊല്ലിയുള്ള തർക്കമാണ് പരസ്യപ്രതിഷേധത്തിലേക്ക് നയിച്ചത്.
"മിസ്റ്റര്‍ സിദ്ദിഖ്, മിസ്റ്റര്‍ ഐസീ.. കേശു കുഞ്ഞുങ്ങളെ നിലയ്ക്ക് നിര്‍ത്തിയില്ലേല്‍ ജില്ലയില്‍നിന്ന് ഇനി നിയമസഭ കാണാമെന്ന് മോഹിക്കേണ്ട"- എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്.
എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ അറിവോടെയായിരുന്നു പ്രതിഷേധം. മുസ്ലീം ലീഗ് ജില്ലാ നേതാക്കൾ നേരിട്ട് നടത്തുന്ന കോളേജാണിത്.










0 comments