എംഎസ്‌സി എൽസ 3 കപ്പലപകടം; മൂന്ന് നാവികർക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതി

കൊച്ചി: അപകടത്തിൽപ്പെട്ട എംഎസ്‌സി എല്‍സ 3 കപ്പലിലെ മൂന്ന് നാവികര്‍ക്ക് നാട്ടിലേക്ക് മടങ്ങാൻ ഹെെക്കോടതിയുടെ അനുമതി. 10ലക്ഷം രൂപയുടെ ആള്‍ ജാമ്യമടക്കമുള്ള ഉപാധികളോടെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അനുമതി നല്‍കിയത്. ഒരുലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയും നല്‍കണം. അന്വേഷണവുമായി സഹകരിക്കണം. ആവശ്യപ്പെടുമ്പോള്‍ ഓണ്‍ലൈനായി ഹാജരാകാനും നിര്‍ദേശിച്ചു.
ഉക്രയ്‌ൻ സ്വദേശി ഹോർഡിയേവ് വലേരി, ഫിലിപ്പീൻസുകാരായ കാസ്‌റ്റനേഡ റൊണാൾസ് പുൻസാലൻ, വെലാസ്‌കോ റയാൻ ഒന്റോലൻ എന്നിവർക്കാണ് അനുമതി. നേരത്തേ 17പേരെ മടങ്ങാൻ അനുവദിച്ചിരുന്നു. കപ്പലിന്റെ ക്യാപ്റ്റന്‍, ചീഫ് എൻജിനീയർ എന്നിവടക്കം നാല് നാവികരുടെ കാര്യം മജിസ്ട്രേട്ടിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനുശേഷം തീരുമാനിക്കും. ഇവർ 12ന് തോപ്പുംപടി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാകണം.









0 comments