ad
Deshabhimani

മൊസാംബിക്‌ ബോട്ടപകടം; ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി

sreerag thevalakkara
വെബ് ഡെസ്ക്

Published on Oct 20, 2025, 05:31 PM | 1 min read

മപുടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കാണാതായ ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശ്രീരാ​ഗിന്റെ കുടുംബത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള നടപടിക്രമങ്ങൾ പുരോ​ഗമിക്കുകയാണ്.


ബെയ്റാ തുറമുഖത്തിനു സമീപം വെള്ളിയാഴ്‌ച പുലർച്ചെ മൂന്നോടെയാണ്‌ അപകടം. ബോട്ട് കപ്പലിനോട് അടുക്കാറായപ്പോൾ ശക്തമായ തിരയില്‍പ്പെട്ടു മറിയുകയായിരുന്നു. തെറിച്ചു പോയതിനാൽ ഒരാൾ രക്ഷപെട്ടു. മറ്റുള്ളവർ ക്യാബിനിൽ കുടുങ്ങിയതായാണ്‌ വിവരം. അപകടത്തിൽ മൂന്ന്‌ ഇന്ത്യക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചു.


14 ഇന്ത്യക്കാരടക്കം 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽ അഞ്ചുപേരെ കാണാതായിരുന്നു. ഇവർക്കായി മൊസാംബിക് അധികൃതർ തിരച്ചിൽ നടത്തുന്നു. മൊസാംബിക്കിലെ ഇന്ത്യൻ ദ‍ൗത്യസംഘം സ്ഥലത്തുണ്ട്‌. എറണാകുളം പിറവം വെളിയനാട് പോത്തംകുടിലിൽ ഇന്ദ്രജിത്തും(22) കാണാതായവരിൽ ഉൾപ്പെടുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home