ബ്രാൻഡ് അംബാസഡറാകും
print edition പ്രഭാവതിയുടെ പ്രഭയ്ക്ക് അഭിനന്ദനവുമായി മോട്ടു

കോഴിക്കോട് എരഞ്ഞിപ്പാലം റോഡിൽ റോഡ് നിയമം പാലിച്ച് ഹെൽമറ്റ് ധരിച്ചെത്തിയ സ്കൂട്ടർ യാത്രികരായ അമ്മയെയും കുഞ്ഞിനേയും അഭിനന്ദിക്കുന്ന പ്രഭാവതി അമ്മയും മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവത്ക്കരണ ഐക്കൺ ആയ മോട്ടു ആനയും
കോഴിക്കോട്: നടപ്പാതയിലൂടെ സ്‌കൂട്ടറോടിച്ചയാളെ തടഞ്ഞ് തിരിച്ചയച്ചതിലൂടെ ശ്രദ്ധനേടിയ പ്രഭാവതിയെ കാണാൻ മോട്ടോർ വാഹനവകുപ്പിന്റെ സുരക്ഷാ പ്രചാരണവേഷമായ ‘മോട്ടു ആന ഇൻസ്പെക്ടർ' എരഞ്ഞിപ്പാലത്തെ വീട്ടിലെത്തി. കാൽനടയാത്രക്കാരുടെ സുരക്ഷയെക്കുറിച്ചും പൗരബോധത്തെക്കുറിച്ചും സന്ദേശം നൽകിയ പ്രഭാവതിയുടെ പ്രവൃത്തിയെ പുകഴ്ത്തി മന്ത്രി, ട്രാൻസ്പോർട്ട് കമീഷണർ എന്നിവർക്കുവേണ്ടി മോട്ടു ഉപഹാരം നൽകി. മോട്ടോർ വാഹനവകുപ്പിന്റെ ട്രാഫിക് ബോധവൽക്കരണത്തിന്റെ ബ്രാൻഡ് അംബാസഡറാകണമെന്ന നിർദേശത്തോട് പ്രഭാവതി സമ്മതമറിയിച്ചു. നിയമം പാലിക്കുന്നവർക്ക് മിഠായിയും ലംഘിക്കുന്നവർക്ക് ഗദ കൊണ്ട് അടിയും നൽകുന്നതാണ് മോട്ടുവിന്റെ രീതി.
തിരുവനന്തപുരത്തെ എംവിഡി കേരളയിലെ മീഡിയസെൽ അംഗങ്ങളും എംവിഐമാരുമായ കെ നജീബ്, ബി സുരേഷ് എന്നിവർക്കൊപ്പമാണ് മോട്ടു കോഴിക്കോട്ടെത്തിയത്. സിഗ്‌നലുകളിലെ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായാണ് മോട്ടുവിനെവച്ചുള്ള പ്രചാരണം ആരംഭിച്ചത്. പ്രഭാവതിയുടെ വീഡിയോ വൈറലായതോടെ നടപ്പാതയിലെ സുരക്ഷയും മോട്ടു ഏറ്റെടുക്കുകയായിരുന്നുവെന്ന് കെ നജീബ് പറഞ്ഞു.










0 comments