ad
Deshabhimani

കാസർകോട് ജനറൽ ആശുപത്രിയിലെ മോർച്ചറി ഫ്രീസറുകളും പ്രവർത്തനരഹിതം

Kasaragod General Hospital morgue.JPG
avatar
സ്വന്തം ലേഖകൻ

Published on Sep 26, 2026, 07:10 PM | 1 min read

കാസർകോട്‌: ജനറൽ ആശുപത്രി മോർച്ചറിയിലെ ഫ്രീസറുകൾ പ്രവർത്തനരഹിതമായിട്ട്‌ മാസം പിന്നിട്ടിട്ടും പരിഹാരംകാണാതെ ആരോഗ്യ വകുപ്പ്‌. നാലു ഫ്രീസറുകളാണ്‌ പ്രവർത്തനരഹിതമായത്‌. ഇതേതുടർന്ന് പോസ്റ്റ്മോർട്ടത്തിന് എത്തുന്നവർ ഉൾപ്പെടെ ദുരിതത്തിലായി. മൃതദേഹങ്ങൾ മറ്റ് സ്ഥലങ്ങളിൽ സൂക്ഷിച്ചശേഷം നടപടികൾക്കായി ഇവിടേക്ക്‌ എത്തിക്കേണ്ടുന്ന ഗതികേടാണ്‌ നിലവിൽ. വെള്ളിയാഴ്ച കൊന്നക്കാടുനിന്ന് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുവന്ന മൃതദേഹം രാത്രി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കേണ്ടിവന്നു. പിന്നീടാണ്‌ ജനറൽ ആശുപത്രിയിലെത്തിച്ചത്.


കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി സർജൻ ഇല്ലാത്തതാണ്‌ മറ്റൊരു ദുരന്തം. 24 മണിക്കൂറും പോസ്റ്റുമോർട്ടത്തിന് സൗകര്യമുള്ള ജനറൽ ആശുപത്രിയിൽ ഫ്രീസറുകളുടെ തകരാർ ഒരു മാസമായിട്ടും പരിഹരിക്കാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഫ്രീസർ സ്ഥാപിച്ച കമ്പനിയുടെ മേൽ പഴിചാരി രക്ഷപ്പെടാനാണ്‌ ആശുപത്രി അധികൃതർ ശ്രമിക്കുന്നത്‌. കമ്പനി കൃത്യമായി അറ്റകുറ്റപണികൾ നടത്താണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വാദം.


മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലത്തിലെ പറവൂർ താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം അഴുകിയിരുന്നു. നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസറും ഒരു മൊബൈൽ ഫ്രീസറും ഇവിടെ ഉണ്ടെങ്കിലും എല്ലാം പ്രവർത്തനരഹിതമായി. യുഡിഎഫ് ഭരണത്തിൽ സംസ്ഥാനത്തെ മറ്റ് സർക്കാർ ആശുപത്രികളും വലിയ പ്രതിസന്ധികൾ നേരിടുകയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home