ad
Deshabhimani

print edition 8, 5 ക്ലാസിൽ പൊതുവിദ്യാലയങ്ങളിലേക്ക്‌ കൂടുമാറ്റം

school students 1.jpg
avatar
സ്വന്തം ലേഖകൻ

Published on Jun 14, 2026, 12:15 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ കൂടുതൽ കുട്ടികൾ പ്രവേശനം നേടിയത്‌ എട്ട്‌, അഞ്ച്‌ ക്ലാസുകളിൽ. എട്ടാം ക്ലാസിൽ 17,493 കുട്ടികളും അഞ്ചിൽ 8,717 കുട്ടികളും പുതിയതായി എത്തി. അൺ എയ്‌ഡഡ്‌ സ്‌കൂളിൽ ചേരുന്ന കുട്ടികൾ എൽപി, യുപി കഴിയുമ്പോൾ പൊതുവിദ്യാലയത്തിലേക്ക്‌ മാറുന്നതാണ്‌ വർധനവിന്‌ കാരണം.


ആറാം പ്രവൃത്തി ദിനത്തിലെ കണക്ക്‌ അനുസരിച്ച്‌ പൊതുവിദ്യാഭ്യാസ മേഖലയിൽ രണ്ടുമുതൽ 10വരെ ക്ലാസുകളിലായി 42,238കുട്ടികൾ പുതിയതായെത്തി. സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ 49,247കുട്ടികൾ പുതിയതായി പ്രവേശനം നേടി. എയ്‌ഡഡ്‌ സ്‌കൂളുകളിൽ 45,161 കുട്ടികളെത്തി. അൺഎയ്‌ഡഡ്‌ മേഖലയിൽ 7,009 കുട്ടികൾ കുറഞ്ഞു. എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ 8,10 ക്ലാസുകളിൽ ഒഴികെ വർധനവ്‌ ഉണ്ടായി. അൺ എയ്‌ഡഡിൽ രണ്ട്‌ , ഒന്പത്‌,10 ക്ലാസുകളിൽ കുട്ടികൾ വർധിച്ചു.


2026–27 അധ്യയനവർഷം സംസ്ഥാനത്ത്‌ കേരള സിലബസിലുള്ള സ്‌കൂളുകളിൽ 34,11,194 കുട്ടികളാണ്‌ പഠിക്കുന്നത്‌. കൂടുതൽ പേർ പഠിക്കുന്നത്‌ 10ലാണ്‌. 4,23,895 വിദ്യാർഥികൾ. ഒന്നാം ക്ലാസിലാണ്‌ ഏറ്റവും കുറവ്‌. 2,50,858.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home