ad
Deshabhimani

സംസ്ഥാനത്ത് കാലവർഷം 26ന്‌ എത്തിയേക്കില്ല

rain image v k abhijith

ഫോട്ടോ: വി കെ അഭിജിത്

വെബ് ഡെസ്ക്

Published on May 24, 2026, 06:17 AM | 1 min read

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം 26 കഴിഞ്ഞേ എത്തൂ എന്ന്‌ സൂചന. കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ 26ന്‌ കാലവർഷം എത്തുമെന്നാണ്‌ നേരത്തേ അറിയിച്ചിരുന്നത്‌. തെക്കു - പടിഞ്ഞാറൻ കാലവർഷം അറബിക്കടലിലേക്കും കന്യാകുമാരി പ്രദേശത്തേക്കും ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും അറബിക്കടലിനും മുകളിൽ ചക്രവാതച്ചുഴിയുണ്ട്‌. 27 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടുംകൂടി മഴയ്‌ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ഇന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home