ad
Deshabhimani

print edition വോട്ടിന്‌ പണം; ശോഭ സുരേന്ദ്രന്റെ മൊഴിയെടുത്തു

shobha surendran
വെബ് ഡെസ്ക്

Published on Apr 11, 2026, 07:01 AM | 1 min read

പാലക്കാട് : വോട്ടറെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ പാലക്കാട്‌ മണ്ഡലം എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ മൊഴിയെടുത്തു. കലക്ടറുടെ നിർദേശപ്രകാരം അന്വേഷണം റിട്ടേണിങ് ഓഫീസർ പാലക്കാട് ആർഡിഒ പി അൻവർ സാദത്തിനാണ് ശോഭ സുരേന്ദ്രൻ മൊഴി നൽകിയത്. ഹൈക്കോടതി അഭിഭാഷകൻ ശിവൻ മഠത്തിലിനൊപ്പം പകൽ 12നാണ്‌ ഇവർ ആർഡിഒ ഓഫീസിലെത്തിയത്‌. കലക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്ന്‌ ആർഡിഒ അറിയിച്ചു.സംഭവത്തിൽ ഇലക്ഷൻ ഫ്ലയിങ് സ്‌ക്വാഡ്‌ ഉദ്യോഗസ്ഥൻ കെ പി മുരളീധരന്റെ മൊഴിയെടുക്കും.


പ്രാഥമിക അന്വേഷണം നടത്തി ജില്ലാ വരണാധികാരി എം എസ്‌ മാധവിക്കുട്ടിക്ക്‌ റിപ്പോർട്ട് സമർപ്പിച്ചത് മുരളീധരനാണ്‌. ട‍ൗൺ നോർത്ത്‌ പൊലീസ്‌ ഇൻസ്‌പെക്ടർ കെ അബ്‌ദുൾ ജലീലാണ്‌ അന്വേഷണ ഉദ്യോഗസ്ഥൻ. കഴിഞ്ഞ ദിവസം പണം കൈപ്പറ്റിയ വയോധികയുടെ മൊഴിയെടുക്കുകയും വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയും ചെയ്തിരുന്നു. ​ബുധനാഴ്‌ചയാണ്‌ കണ്ണാടി പഞ്ചായത്തിലെ തരുവക്കുറുശിയിൽ ശോഭ സുരേന്ദ്രനൊപ്പം കാറിലെത്തിയ യുവതി വോട്ടർക്ക്‌ 5,000 രൂപ നൽകിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home