ad
Deshabhimani

കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ അഭയം തേടി കേരളത്തിൽ

monalisa bhosle

മൊണാലിസ ഭോസ്‍ലെ സുഹൃത്ത് ഫർമാനൊപ്പം

വെബ് ഡെസ്ക്

Published on Mar 11, 2026, 03:01 PM | 1 min read

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ വീഡിയോയിലൂടെ ശ്രദ്ധേയയായ ഇൻഡോർ സ്വദേശിനി മൊണാലിസ ഭോസ്‍ലെ തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. കാമുകൻ ഫർമാനൊപ്പമാണ് മൊണാലിസ സ്റ്റേഷനിലെത്തിയത്. അച്ഛനിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നുമാണ് മൊണാലിസ പൊലീസിനോട് ആവശ്യപ്പെട്ടത്.


പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് താരം കേരളത്തിലെത്തിയത്. എറണാകുളത്ത് വച്ച് അച്ഛനുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് അവിടെനിന്നും കാമുകനൊപ്പം ട്രെയിൻ മാർഗം തിരുവനന്തപുരത്ത് എത്തുകയായിരുന്നു. ഫർമാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് താരം പൊലീസിനോട് വ്യക്തമാക്കി. അച്ഛനെതിരെ ഔദ്യോഗികമായി പരാതി നൽകാൻ മൊണാലിസ തയ്യാറായിട്ടില്ല.


പ്രയാഗ്‌രാജിലെ കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍ വിൽക്കുന്ന വീഡിയോ വൈറലായതോടെയാണ് മൊണാലിസ ലോകശ്രദ്ധ നേടിയത്. താരത്തെ കാണാൻ വൻ ജനക്കൂട്ടം എത്തിയതോടെ കുംഭമേളയിലെ കച്ചവടം നിർത്തേണ്ടി വരികയും അച്ഛൻ മൊണാലിസയെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായതോടെ താരത്തെ തേടി സിനിമാ അവസരങ്ങളുമെത്തി.


സനോജ് മിശ്ര സംവിധാനം ചെയ്യുന്ന 'ദ ഡയറി ഓഫ് മണിപ്പൂർ' എന്ന ചിത്രത്തിലൂടെയാണ് മൊണാലിസ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പ്രമുഖ നടൻ രാജ്കുമാർ റാവുവിന്റെ സഹോദരൻ അമിത് റാവുവാണ് ചിത്രത്തിലെ നായകൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home