ad
Deshabhimani

പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ മുങ്ങി മരിച്ചു

model ad shoot drawned to death
വെബ് ഡെസ്ക്

Published on May 28, 2026, 05:40 PM | 1 min read

കൊച്ചി: പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ മുങ്ങി മരിച്ചു. ഡല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശി ദിയാന്‍ഷു ജോഷി(26)യാണ് മരിച്ചത്. വെള്ളത്തിൽ ഇറങ്ങുന്നതിനിടയിൽ കാൽവഴുതി വാഴുകയായിരുന്നു. സേനയെ വിവരമറിച്ചതിന് തുടർന്ന് ഉടൻതന്നെ അവിടെയെത്തി പാതളക്കരണ്ടി ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നതിനിടെയിൽ ചെയ്യുന്നതിനിടയിൽ ആളെ ലഭിച്ചു. ഉടൻതന്നെ പെരുമ്പാവൂർ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൾ മരണപ്പെട്ടിരുന്നു.


ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തുണിമിലിന്റെ പരസ്യ ചിത്രീകരണത്തിനാണ് പെരുമ്പാവൂരില്‍ ദിയാന്‍ഷു ഉൾപ്പെടുന്ന സംഘം എത്തിയത്. നാളെയാണ് ഷൂട്ടിംഗ് നിശ്ചയിച്ചിരുന്നത്. അതിന് മുന്നോടിയായി ലൊക്കേഷൻ കാണാൻ വന്ന സംഘത്തിൽ ഉൾപ്പെട്ട പ്രധാന മോഡലാണ് ദിയാന്‍ഷു.


ദില്ലി സ്വദേശികളായ നാല് പേരും മലയാളികളും അടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിക്കാൻ എത്തിയത്. അപകടം സംഭവിച്ച ഉടനെ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ദിയാന്‍ഷുവിനെ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home