സെൻട്രൽ ജയിലിൽ മൊബൈൽഫോൺ പിടികൂടി; പവർബാങ്ക് ഉൾപ്പെടെ കുപ്പിയിലാക്കി കുഴിച്ചിട്ടനിലയിൽ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കുപ്പിയിലാക്കി കുഴിച്ചിട്ടനിലയിൽ മൊബൈൽഫോൺ കണ്ടെത്തി. അഞ്ചാം ബ്ലോക്കിലെ കുളിമുറിക്ക് സമീപമാണ് കുപ്പിയിലാക്കി കുഴിച്ചിട്ടനിലയിൽ മൊബൈൽഫോൺ, സിം കാർഡ്, ഹെഡ് ഫോൺ, ചാർജിങ് വയർ, പവർബാങ്ക് എന്നിവ കണ്ടെത്തിയത്.
ശനിയാഴ്‌ച ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. നേരത്തെയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോൺ, ലഹരിവസ്‌തുക്കൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവ പിടികൂടിയിരുന്നു.










0 comments