ad
Deshabhimani

'യുഡിഎഫിന്റെ മുഖ്യമന്ത്രി കസേര ബെഞ്ചാക്കാൻ ആലോചന'; എം എം മണി

MM Mani

എം എം മണി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം (ഇടത്) എംഎം മണി (വലത്)

വെബ് ഡെസ്ക്

Published on Apr 22, 2026, 10:03 PM | 1 min read

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള ചർച്ചകളും തർക്കങ്ങളും കൊടുമ്പിരി കൊണ്ടിരിക്കെ പരിഹാസവുമായി സിപിഐ എം മുതിർന്ന നേതാവ് എം എം മണി. യുഡിഎഫിന്റെ മുഖ്യമന്ത്രി കസേര ബെഞ്ചാക്കാൻ ആലോചന എന്ന് അദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിൽ നിരവധി ആളുകൾ അവകാശവാദം ഉന്നയിക്കുന്നതിനെ ചൂണ്ടിക്കാണിച്ചായിരുന്നു അദേഹം പരിഹാസവുമായി എത്തിയത്. ബെഞ്ചിന്റെ ചിത്രം കൂടി പങ്കുവെച്ചാണ് കുറിപ്പ്.





യുഡിഎഫിന് അധികാരം കിട്ടില്ലെന്നും മണി പോസ്റ്റിൽ പരോക്ഷമായി അവകാശപ്പെടുന്നുണ്ട്. 'മെയ് നാലു വരെ യുഡിഎഫിൽ കലഹം ഒഴിവാക്കാൻ ധാരണ' എന്ന് കുറിച്ച മണി മെയ് 4 ന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനം ലീഗ് കൊണ്ടുപോകാതെ ശ്രദ്ധിച്ചോളൂവെന്നും മണി ഉപദേശിച്ചു. പോസ്റ്റ് നിമിഷങ്ങൾക്കകം സോഷ്യൽമീഡിയ ഏറ്റെടുത്തു. താഴെ വീഴാതിരിക്കാനായി രണ്ട് സൈഡിലും സ്റ്റോപ്പറ് വേണമെന്ന് പോസ്റ്റിന് താഴെ സ്വാമി സന്ദീപാനന്ദ​ഗിരി കമന്റ് രേഖപ്പെടുത്തി. കുറിപ്പ് സോഷ്യൽമീഡിയയിൽ തരം​ഗം സൃഷ്ടിച്ചു കഴിഞ്ഞു.


വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി കസേരയ്ക്കായി കോൺ​ഗ്രസിൽ പതിവ് പോലെ തർക്കം തുടങ്ങിയിരുന്നു. ഇപ്പോൾ തന്നെ ചർച്ചകൾ നടത്തരുതെന്ന മുതിർന്ന നേതാക്കളുടെ നിർദേശം എത്തിയിട്ടും തർക്കം ഇപ്പോഴും തുടരുകയാണ്. ഹൈക്കമാന്റ് തീരുമാനം എത്തുന്നതിന് മുൻപേ പലരെയും മുഖ്യമന്ത്രി കസേരയിൽ കോൺ​ഗ്രസ് പ്രതിഷ്ഠിച്ചു കഴിഞ്ഞു. മെയ് നാല് വരെ ഈ ചർച്ചകൾ നടക്കട്ടെയെന്നാണ് സോഷ്യൽമീഡിയയുടെ പരിഹാസം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home