ad
Deshabhimani

എം എം ലോറൻസ് ദിനം; എകെജി സെന്ററിൽ പതാക ഉയർത്തി

MM Lawrence

എം എം ലോറൻസ് ദിനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എകെജി സെൻ്ററിൽ പതാക ഉയർത്തുന്നു.

വെബ് ഡെസ്ക്

Published on Sep 21, 2026, 11:51 AM | 1 min read


തിരുവനന്തപുരം : സഖാവ് എം എം ലോറൻസ് ദിനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എകെജി സെൻ്ററിൽ പതാക ഉയർത്തി. കേരളത്തിലെ കമ്മ്യണിസ്റ്റ് പ്രസ്ഥാനത്തിന്റെ ധീരനായ പോരാളിയായിരുന്നു എം എം ലോറൻസ് എന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഇടപ്പള്ളി പൊലീസ്‌ സ്റ്റേഷൻ ആക്രമണക്കേസിൽ 22 മാസത്തോളം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞ സഖാവ്‌, ഇന്ത്യ–ചൈന യുദ്ധകാലത്തും അടിയന്തരാവസ്ഥയിലും ജയിലിലടയ്‌ക്കപ്പെട്ടു.


​1946-ൽ കമ്യൂണിസ്റ്റ്‌ പാർടി അംഗമായി. അവിഭക്ത കമ്യൂണിസ്റ്റ്‌ പാർടിയുടെ സെൽ സെക്രട്ടറിമുതൽ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌, എൽഡിഎഫ്‌ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1980-ൽ ഇടുക്കിയിൽനിന്ന്‌ ലോക്‌സഭാംഗമായി. കൊച്ചി കോർപറേഷൻ രൂപീകരിച്ച 1969 മുതൽ 79 വരെ കൗൺസിലറായിരുന്നു. ദേശാഭിമാനി നിരോധിച്ച കാലത്ത്‌ എറണാകുളത്തുനിന്ന്‌ പ്രസിദ്ധീകരിച്ച "നവലോക'ത്തിന്റെ ചുമതലക്കാരനായി. ദേശാഭിമാനിയുടെ റിപ്പോർട്ടറായും വിതരണക്കാരനായും പ്രവർത്തിച്ചു.


സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ലോറൻസ്‌ നൽകിയ സംഭാവന വിലമതിക്കാനാകില്ല. ​അവസാന ശ്വാസംവരെ സാധാരണ മനുഷ്യരെക്കുറിച്ച്‌ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്‌ത നേതാവായിരുന്നു അദ്ദേഹം. ഏതൊരു കമ്യൂണിസ്റ്റുകാരനും ആവേശം പകരുന്ന ജീവിതമായിരുന്നു. സമരധീരമായ ആ ഓർമകൾക്കുമുന്നിൽ എം വി ​ഗോവിന്ദൻ അഭിവാദ്യമർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home