ad
Deshabhimani

എംഎല്‍എ അബിൻ വർക്കിയുടെ വാഹനം അപകടത്തിൽപ്പെട്ടു; എംഎല്‍എയ്ക്ക് പരിക്ക്

Abin Varkey.jpg
വെബ് ഡെസ്ക്

Published on Aug 05, 2026, 06:24 AM | 1 min read

പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട ഓമല്ലൂർ ഷട്ടർ മുക്കിൽ വെച്ച് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ എംഎൽഎയ്ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും പരിക്കേറ്റു. അതേസമയം, ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.


എംഎൽഎ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home