കെ കരുണാകരൻ സ്മാരകം പൂർത്തിയാക്കാൻ സാധിക്കാത്തതിൽ നേതൃത്വം ഉത്തരം പറയണം; എംകെ രാഘവൻ

കോഴിക്കോട്: കെ കരുണാകരന്റെ അനുസ്മരണത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് എം കെ രാഘവൻ. കെ കരുണാകരന്റെ സ്മാരകം 15 വർഷമായിട്ടും പൂർത്തീകരിച്ച് ഉദ്‌ഘാടനം ചെയ്യാൻ സാധിച്ചിട്ടില്ലെന്നും സ്മാരകം ഇനിയും പൂർത്തിയാക്കാതത്തിൽ നേതൃത്വം ഉത്തരം പറയണം. കേരളത്തിൽ കോൺഗ്രസിനെ കെട്ടിപടുത്ത നേതാവിന്റെ സ്മാരകം ഉയരാൻ സമയമായില്ലെന്നാണ് ചിലർ കരുതുന്നത്. കേരളത്തിലെ പാർടി നേതൃത്വം അടിയന്തരമായി കെട്ടിടം പണി പൂർത്തിയാക്കി അദ്ദേഹത്തിന്റെ ആത്മാവിനോട് നീതി കാണിക്കണമെന്നും എംകെ രാഘവൻ വിമർശനമുന്നയിച്ചു. കെ കരുണാകരന്റെ അവസാന കാലത്ത് ആരാണ് അദ്ദേഹത്തെ ഇറക്കിയത്, എങ്ങനെയാണ് ഇറങ്ങി പോയതെന്നുമുള്ള ചോദ്യങ്ങളും അദ്ദേഹം ചോദിച്ചു.










0 comments