print edition കെഎസ്‌എസ്‌പിയു സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയരും

കോഴിക്കോട്: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്‌ച പ താക ഉയരും. രാവിലെ പത്തിന് മീനൂസ് ഓഡിറ്റോറിയത്തിൽ (എ ഗംഗാധരൻ നായർ നഗർ) ചേരുന്ന ഉദ്‌ഘാടന സമ്മേളനം എം കെ രാഘവൻ എംപി ഉദ്‌ഘാടനം ചെയ്യും.
എം എ റസാഖ് എംഎൽഎ മുഖ്യാതിഥിയാവും. വൈകിട്ട് സംസ്ഥാന കൗൺസിൽ ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. ബുധൻ രാവിലെ പ്രതിനിധി സ മ്മേളനത്തിൽ ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ സംഘടന രേഖ അവതരിപ്പിക്കും.
രാവിലെ 10 ന് ‘ദേശസംസ്‌കാരവും ഭരണഘടനയും’ എന്ന വിഷയത്തിൽ അജു കെ നാരായണൻ പ്രഭാഷണം നടത്തും. പകൽ രണ്ടരയ്‌ക്ക് ചേരുന്ന സാംസ്‌കാരിക സമ്മേളനം കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്‌ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് ചേരുന്ന ട്രേഡ് യൂണിയൻ സുഹൃദ്‌സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി പി കെ മുകുന്ദൻ ഉദ്‌ഘാടനം ചെയ്യും.
വ്യാഴം രാവിലെ പത്തിന് ചേരുന്ന വനിതാ സമ്മേളനം ഡെപ്യൂട്ടി മേയർ എസ് ജയശ്രീ ഉദ്‌ഘാടനം ചെയ്യും. പകൽ 3.30ന് ക്രിസ്‌ത്യൻ കോളേജ് ഗ്രൗണ്ടിൽനിന്ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രകടനം ആരംഭിക്കും.
വൈകിട്ട് നാലരയ്‌ക്ക് മുതലക്കുളം മൈതാനിയിൽ (ആർ ഭാസ്‌കരൻ നായർ നഗർ) ചേരുന്ന പൊതുസമ്മേളനം കെ ടി ജലീൽ ഉദ്‌ഘാടനംചെയ്യും.
സമ്മേളനത്തിന്റെ ഭാഗമായുള്ള ചിത്രപ്രദർശനവും പുസ്‌തകമേളയും വെള്ളയിൽ ഗവ. എൽപി സ്‌കൂളിൽ ആരംഭിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ ഉദ്‌ഘാടനം ചെയ്‌തു.










0 comments