ad
Deshabhimani

തോൽക്കുന്ന സീറ്റെടുത്ത് മത്സരിക്കണമെന്ന് നേതാക്കൾ പറഞ്ഞു; ആരെന്ന് പറയുന്നില്ല: എം കെ രാഘവൻ

mk raghavan
വെബ് ഡെസ്ക്

Published on Mar 18, 2026, 10:31 AM | 1 min read

തിരുവനന്തപുരം: ഒരിക്കലും സീറ്റ് ചോദിച്ചിട്ടില്ലെന്നും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും തോൽക്കുന്ന സീറ്റെടുത്ത് മത്സരിച്ച് ജയിക്കണമെന്ന് നേതാക്കൾ പറഞ്ഞുവെന്നും കോൺ​ഗ്രസ് നേതാവ് എം കെ രാഘവൻ എംപി. ആരാണ് പറഞ്ഞതെന്ന് പറയുന്നില്ല. നേതൃത്വമാണ് ഇത് ആവശ്യപ്പെട്ടത്. ഇനി മൂന്ന് വർഷം കൂടിയുണ്ട്.എംപി സ്ഥാനത്ത് തൃപ്തനാണ്. സീറ്റ് ചോദിച്ചിട്ടേയില്ല.


ജയസാധ്യത ഉള്ളവർക്ക് സീറ്റ് കൊടുക്കണം. സ്ക്രീനിം​ഗ് കമ്മറ്റി ചെയർമാനോട് ഇത് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ എന്നെ ബന്ധപ്പടുത്തിയുള്ള വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. ‍‌യുഡിഎഫിനെ തിരിച്ചുകൊണ്ടുവരിക എന്നതാണ് ലക്ഷ്യം.എല്ലാം കോൺ​ഗ്രസ് ഹെെക്കമാന്റിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്, പാർടിയാണ് വലുത് ,വ്യക്തിയല്ല- കെ സുധാകരനുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാഘവന്‍ മറുപടി നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home