Deshabhimani

കാണാതായ യുവാവിന്റെ മൃതദേഹം നദിയിൽ കണ്ടെത്തി

found died
വെബ് ഡെസ്ക്

Published on Sep 26, 2026, 08:05 PM | 1 min read

ചിറയൻകീഴ് : രണ്ട് ദിവസം മുൻപ് കാണാതായ യുവാവിനെ വാമനാപുരം നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ വിളയിൽമൂല വാലുവിളവീട്ടിൽ ബിജു (47)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനി രാവിലെ 9ഓടെ തിനവിള പാറയിൽ കടവ് ഭാഗത്ത് ആറിനോട് ചേർന്ന് നിൽക്കുന്ന മുള മരത്തിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആറ്റിങ്ങൽ നിന്ന് അഗ്നിരക്ഷാസേനയെത്തി കരയ്‌ക്കെത്തിച്ചു. ബിജുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയിരുന്നു. കിണർ നിർമാണ തൊഴിലാളിയാണ് ബിജു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home